കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ നടന്നമുസ്ലീംലീഗ് കോതമംഗലം നിയോജക മണ്ഢലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
നേതൃ സംഗമത്തിൽ മുസ്ലീംലീഗ്പഞ്ചായത്ത്, മുനിസിപ്പൽ, ശാഖാ പ്രസിഡൻ്റ്, ജന.സെക്രട്ടറി, ട്രഷറർ,പോഷക സംഘടനകളുടെപഞ്ചായത്ത്, മുനിസിപ്പൽ പ്രസിഡൻ്റ്, ജന. സെക്രട്ടറി, ട്രഷറർ എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഗൗരവമായി കാണണം. ഇക്കാര്യത്തിൽ ശാഖാ തലത്തിൽ വോട്ടർമാർക്ക് ബോധവത്കരണം നല്കണം. വോട്ടർമാർക്ക്
എന്യൂമറേഷൻ ഫോറം പൂരിപ്പിച്ചു നല്കുന്നതിന് മുസ്ലിംലീഗ് നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചടങ്ങിൽമുസ്ലീംലീഗ് നിയോജക മണ്ഢലം പ്രസിഡൻ്റ് പി എം സക്കരിയ്യ അധ്യക്ഷനായി.ജന സെക്രട്ടറി കെ മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും
ട്രഷറർ പി എം എ കരീം നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ എം ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ കരീം പാടത്തിക്കര,പി എം മൈതീൻ, സി എ സുബൈർ, പല്ലാരിമംഗലം പഞ്ചായത്ത് മുൻ
പ്രസിഡന്റ് പി.കെ മൊയ്തു, എം എം അബ്ദുൾ റഹ്മാൻ, കെ ബി മുഹമ്മദ് ഷാഫി,നിസാമോൾ ഇസ്മയിൽ,ജാഫർ മൗലവി എന്നിവർ പ്രസംഗിച്ചു.മുസ്ലിംലീഗ് നിയോജക മണ്ഢലംവൈസ് പ്രസിഡൻ്റുമാരായ
സി എം മീരാൻ,അബ്ദുൾനാസർ അൻവരി,ടി കെ മുഹമ്മദ്,വി.എ. അബ്ദുൾ കരീം,ഇ എം മീരാൻകുഞ്ഞ്,സി വി സൈനുദ്ദീൻ,പി പി മുഹമ്മദ്ഇ എ നിസാർ,അബുബക്കർ കൊട്ടാരംസെക്രട്ടറിമാരായ പി എം ഹസൻ,എം എ മൈതീൻ,യു കെ കാസിം,പി എം ഷമീർ, ഒ.എം ശിഹാബുദ്ദീൻ,എ.കെ ഷാജഹാൻ,അലി പി എം,യൂത്ത് ലീഗ് നിയോജക മണ്ഢലം ജന.സെക്രട്ടറി കെ എ അൻസാരി, ട്രഷറർ അബുബക്കർ ഈട്ടിപ്പാറ, എന്നിവർ സംബന്ധിച്ചു.



























































