കോതമംഗലം: മാധ്യമ പ്രവർത്തകരെ സോഷ്യൽ മീഡിയയിലൂടെ മോശം വാക്കുകളാലും അശ്ലീല താരതമ്യങ്ങളാലും അപമാനിച്ച യു. പ്രതിഭ എം.എൽ.എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ . ജനപ്രതിനിധിയും പൊതുപ്രവർത്തകയും എന്ന നിലയിൽ വിമർശനങ്ങളെ സഹിഷ്ണതയോടെ കാണാനുള്ള പക്വതയാണ് എം.എൽ.എ കാണിക്കേണ്ടത് കൊറോണ ദുരന്തമുഖത്ത് ജനം വിറങ്ങലിച്ച് നിൽക്കുേമ്പാൾ സ്വന്തം പാർട്ടിയിലെ ഉത്തരവാദിത്വപ്പെട്ട ഡി.വൈ എഫ് ഐ നേതാക്കൾ ഉയർത്തുന്ന വിമർശനം വാർത്തയാകുകയെന്നത് സ്വാഭാവിക നടപടിയാണ്.
സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവന്ന വിവാദങ്ങൾ മാത്രമാണ് വാർത്തയായി വന്നത്. അതിെൻറ പേരിൽ മാധ്യമ പ്രവർത്തകരെ ഒന്നായി അപമാനിച്ച നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ല. ഉത്തരവാദിത്വ പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് എം.എൽ.എ നടത്തിയിരിക്കുന്നത്. നിരുപാധികം മാപ്പ് പറയാൻ യു. പ്രതിഭ എം.എൽ.എ തയ്യാറാകണം. വിഷയത്തിൽ സി.പി.എം നേതൃത്വം ഇടപ്പെട്ട് എം.എൽ.എയെ തിരുത്താൻ തയ്യാറാകണമെന്നും ജോഷി അറയ്ക്കൽ ആവശ്യപ്പെട്ടു.