കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഈ മാസം 29 നു നടക്കുന്ന മത്സരത്തിലാണ് കോതമംഗലം എം. എ കോളേജിലെ അൽഫാസ് കെ. ഇ, അക്ഷയ് കെ. എസ് എന്നി ഫുട്ബോൾ താരങ്ങൾ കേരളത്തിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങുന്നത്. കേരളം ബീഹാറിനെയാണ് നേരിടുന്നത്.എം എ കോളേജിൽ ഡിഗ്രി ഒന്നാംവർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയാണ് അൽഫാസ് .ബികോം ഒന്നാം വർഷ വിദ്യാർത്ഥിയാണ് അക്ഷയ്.
ഈ കഴിഞ്ഞ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ മത്സരങ്ങളിൽ എം.ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഈ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആ പ്രകടനമാണ് ഇവരെ സംസ്ഥാന ടീമിന്റെ ക്യാമ്പിലേക്ക് വഴി തെളിയിച്ചത്.അൽഫാസ് കോതമംഗലം നെല്ലിക്കുഴി സ്വദേശിയും,അക്ഷയ് എറണാകുളം സ്വദേശിയുമാണ്.കേരള ടീമിൽ ഇടം നേടിയ ഇരുവരെയും എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ ആശംസകൾ അറിയിച്ചു
