കോതമംഗലം: കോതമംഗലത്ത് നവകേരള സദസ് നടന്ന ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ മർദ്ധിച്ച കേസിൽ രണ്ട് പ്രതികൾ പോലീസിൽ കീഴടങ്ങി.
നെല്ലിക്കുഴി ഇരുമലപ്പടിയില്‍വച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിനാണ് മര്‍ദ്ധനമേറ്റത്.ഇതുസംബന്ധിച്ച് കോതമംഗലം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോതമംഗലം സ്വദേശിയായ എല്‍സണ്‍ വി.സജിയും തട്ടേക്കാട് ്‌സ്വദേശിയായ ബേസില്‍ എല്‍ദോസും റിമാന്റിലായത്.മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിനേതുടര്‍ന്ന് ഇരുവരും കോതമംഗലം പോലിസില്‍ കീഴടങ്ങുകയായിരുന്നു.തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ റിതേഷിനും അല്‍ത്താഫിനും കോടതിയില്‍ നിന്നും നേരത്തതന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.പ്രതികളെ രക്ഷപ്പെടുത്താന്‍ പോലിസ് ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസും അലി പടിഞ്ഞാറേച്ചാലിലും ആരോപിച്ചിരുന്നു.ഇതിന്റെ പേരില്‍ സമരങ്ങളും നടത്തി.അലി പോലിസ് സ്‌റ്റേഷന് മുമ്പില്‍ സത്യാഗ്രഹസമരം നടത്തിയതിനേതുടര്‍ന്നാണ് പോലിസ് രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ തയ്യാറായത്.പ്രതികള്‍ക്കെതിരെയുള്ള മറ്റ് കേസുകളുടെ വിവരങ്ങളും പോലിസ് കോടതിക്ക് നല്‍കി.റിതേഷിന്റേയും അല്‍ത്താഫിന്റേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലി,ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
