Connect with us

Hi, what are you looking for?

NEWS

പ്രണയം നടിച്ച് മതം മാറ്റാൻ നിർബന്ധിച്ചു, പൊന്നാനിക്ക് പോകാൻ മർദ്ദനം: വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

കോതമംഗലം: വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്‌കാരം നടത്തി. സഹോദരൻ: ബേസിൽ.

ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിൻ്റെ അടിസ്‌ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് പറഞ്ഞു. അതേസമയം, കോളജ് കാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോൾ മതം മാറണമെന്ന് യുവാവിൻ്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ പറഞ്ഞു.

“മതംമാറാൻ അവൾ തയാറായിരുന്നു. അച്‌ഛൻ മരിച്ചിട്ട് 3 മാസമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിൻ്റെ പേരിൽ കഴിഞ്ഞ ദിവസം ലോഡ്ജിൽനിന്നു പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്‌ടമാണെന്നും അവൾ പറഞ്ഞു. ഇനി റജിസ്‌റ്റർ മാര്യേജ് ചെയ്താൽ മതിയെന്നാണ് അവൾ പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അവളെ ആലുവയിൽ റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവൻ കൂട്ടിക്കൊണ്ടുപോയത്.

അവന്റെ വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതം മാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മർദനം എന്നാണ് ആല്മഹത്യ കുറിപ്പിൽ പറയുന്നത്

You May Also Like

NEWS

കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോന എൽദോസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ് ഗോപിയും. ബുധനാഴ്ച്ച രാവിലേ മന്ത്രി ജോർജ് കുര്യനും, ഉച്ചയോടെ സുരേഷ്...

NEWS

കോതമംഗലം : കറുകടം മാവിൻചുവട് പ്രദേശത്ത് പേവിഷബാധയേറ്റ തെരുവുനായ ചത്ത സംഭവവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും പ്രദേശത്ത് നിരീക്ഷണം നടത്തി. രണ്ട് നായ്ക്കൾക്കുകൂടി പേവിഷബാധയേറ്റതായി സംശയിക്കുന്നു.നഗരസഭയിലെ 19, 20, 24...

NEWS

കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി,...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

error: Content is protected !!