Connect with us

Hi, what are you looking for?

NEWS

യുവാക്കൾ വിദ്യാഭ്യാസ മേഖലയിൽ പ്രാഗൽഭ്യം കൈവരിക്കണം : തുഷാർ വെള്ളാപ്പള്ളി.

കോതമംഗലം : എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിൽ പ്രവർത്തക കൺവെൻഷനും, വിദ്യാഭ്യാസ അവാർഡ് വിതരണവും, വിവിധമേഘലകളിൽ പ്രാഗൽഭരായവർക്കുള്ള പുരസ്ക്കാര വിതരണവും നടന്നു. യോഗം വൈസ്പ്രസിഡന്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി അവർകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. നമ്മുടെ യുവാക്കൾ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കാവസ്ഥയിലാണ്. ലോകത്തിന്റെ എതു കോണിൽ ചെന്നാലും മലയാളികളെ കാണുവാൻ സാധിക്കും എന്നാൽ ഈഴവയുവാക്കളെ എങ്ങും തന്നെ കാണുന്നില്ല. അതിന് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ യുവാക്കളെ ഉയർത്തിക്കൊണ്ടു വരണം അത് വരുംകാല ഘട്ടത്തിന് അനിവാര്യമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മനസ്സിൽ അർബുദം ബാധിച്ച കുറേ ആളുകൾ സംഘടനയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. സംഘടനയെ തകർക്കാം എന്ന വ്യാമോഹവും പേറി നടക്കുന്ന ചിലർ നിലവിലുള്ള നേത്യത്വത്തെ  ഇല്ലാതാക്കി യോഗത്തിൻ്റെ നേതാവാകാം എന്നു ദിവാസ്വപ്നം കണ്ടിരിക്കുന്ന  ആളുകളുടെ കയ്യിൽ നിന്നും പണം പറ്റി കൊണ്ട് നുണക്കഥകളുമായി രംഗത്ത്  ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങളായി പല നുണക്കഥകളും യാതൊരു ഗ്രാവിറ്റിയില്ലാത്ത കേസുകളും പറഞ്ഞ് യോഗത്തെയും യോഗ നേതൃത്വത്തേയും  എങ്ങനെയും തകർക്കുവാൻ ശ്രമിക്കുകയാണ്. എന്നിട്ടും എസ് എൻ ഡി പി യോഗം അതിൻ്റെ മുന്നേറ്റം തുടരുക തന്നെ ചെയ്തു. കാരണം ഇത്  ഭഗവാൻ ശ്രീ നാരായണ ഗുരുദേവ  തൃക്കരങ്ങളാൽ സ്ഥാപിച്ച സത്യമുള്ള സംഘടനയാണ്. ഇതിൽ ആര് എങ്ങനെ പ്രവർത്തിക്കണം എന്നത് ഭഗവത് നിശ്ചയമാണ്.

കുറേ വർഷങ്ങളായി  സംഘടനയ്ക്ക് എതിരെ ഇക്കൂട്ടർ കോടതികളിലും മറ്റ് വകുപ്പുകളിലും നിരത്തിയ നുണക്കഥകൾ എല്ലാം പൊളിഞ്ഞപ്പോൾ, അടുത്തതായി യോഗം നേതാക്കൾക്കെതിരെ വ്യക്തിപരമായ  നുണക്കഥകൾ പറഞ്ഞ് പരത്തുവാൻ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന് അകത്തും പുറത്തുമായി സംഘടനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കും സ്വന്തം വ്യവസായ ആവശ്യങ്ങൾക്കുമായി മകനുമൊത്ത് ഇവിടെ നിന്നും എനിക്ക് മാറി നിൽക്കേണ്ടി വന്നു. ഇതിനെപ്പോലും തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് ഏതോ ഗുരുതരമായ ആരോഗ്യ പ്രശ്നം കൊണ്ട്  ഞാൻ ഹോസ്പിറ്റലിൽ കിടക്കുകയാണ് എന്ന നിലയിലേയ്ക്ക് പോലും നുണക്കഥകൾ ഇക്കൂട്ടർ പ്രചരിപ്പിക്കുവാൻ ശ്രമിച്ചു. ഇത്രയും ഹീനമായ ചിന്തയും വാക്കുകളുമാണ് ഇത്തരത്തിലുള്ള യോഗ വിരുദ്ധരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നും തുഷാർ പറഞ്ഞു.
സംഘടനയെ ഏതു വിധേനയും നശിപ്പിക്കുക എന്ന ക്യാൻസറാണ് ഇത്തരം അപവാദ പ്രചാരകരിൽ വളരുന്നത്. ഇനി ഇത്തരക്കാരുടെ നുണക്കഥകൾ ആരും വിശ്വസിക്കുകയില്ല. തെറ്റായ മാർഗ്ഗങ്ങളിലൂടെ യോഗ നേതൃത്വത്തിലെത്താൻ ശ്രമിച്ച് സ്വയം അപഹാസ്യരാവാതെ  നിങ്ങൾ ധൈര്യമുണ്ടെങ്കിൽ നേരായ വഴിയിലൂടെ മത്സരിച്ച് വിജയിക്കുവാൻ നോക്കുവാൻ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം തുടർന്നു.

കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സൂര്യ തേജസ്സാണ് ആരാധ്യനായ യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അവർകൾ എന്ന് അദ്ധ്യക്ഷ പ്രാസംഗികൻ പറഞ്ഞു. കോതമംഗലം യൂണിയൻ സെക്രട്ടറി ശ്രീ.പി.എ.സോമൻ അവർകൾ സ്വാഗതം ആശംസിച്ചു. കുന്നത്തുനാട് യൂണിയൻ ചെയർമാൻ
ശ്രീ കെ.കെ.കർണ്ണൻ, മുവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ എന്നിവർ അതിഥികളായി. യോഗം ബോർഡ് അംഗം ശ്രീ സജീവ് പാറക്കൽ,യൂണിയൻ കൗൺസിലർമാരായ പി വി.വാസു , റ്റി.ജി.അനി , എം.വി.രാജീവ്, സി.വി.വിജയൻ, കെ.വി.ബിനു ,യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡണ്ട് എ.ബി.തിലകൻ, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് ഇൻചാർജ്ജ് ശ്രീമതി സതി ഉത്തമൻ, സെക്രട്ടറി ശ്രീമതി മിനി രാജീവ്, സൈബർ സേന നേതാക്കളായ എ.കെ.ചന്ദ്രബോസ്, അജേഷ് തട്ടേക്കാട്, വൈദിക യോഗം യൂണിയൻ പ്രസിഡണ്ട് ബ്രഹ്മശ്രീ നമേഷ് ശാന്തികൾ, സെക്രട്ടറി ബൈജു ശാന്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ.കെ.എസ്.ഷിനിൽ കുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ട് ഡാമില്‍ ലൈറ്റുകളുടെ വര്‍ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്‍ന്നപ്പോള്‍, രാത്രിയിലെ ഭൂതത്താന്‍കെട്ട് അത്ഭുതലോകം തീര്‍ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര്‍ പേഴ്‌സണായി കോണ്‍ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്‍സിലില്‍ വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി...

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

error: Content is protected !!