കോതമംഗലം: കരങ്ങഴയിൽ കരിങ്കൽ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞു. ഡ്രൈവർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചേലാടിന് സമീപം കരിങ്ങഴയില്‍ കരിങ്കല്ലുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ടാറിംഗ് വിട്ട് ഇറങ്ങിയ ടോറസ്സിന്റെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്നു. ഡ്രൈവര്‍ പ്രശാന്ത് സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആലുങ്കല്‍ റബ്ബര്‍ നേഴ്‌സറിയിലേക്കാണ് ലോറി മറിഞ്ഞത്. റോഡിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ കാനയിലേക്ക് ചരിയുകയായിരുന്നു. വലിയഭാരം കയറ്റി വരുന്ന ടോറസ് ലോറികളെ താങ്ങാവുന്ന ഉറപ്പ് ടാറിഗിന് പുറമെയുള്ള ഭാഗത്തിന് ഇല്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഇതേ റൂട്ടിൽ കാനയിലേക്ക് ടോറസ് ടിപ്പർ മറിഞ്ഞിരുന്നു .അമിത ലോഡും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നത്. അതു കഴിഞ്ഞാൽ പിന്നീട് പരിശോധനയും ഇല്ല. സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന സമയത്ത് പോലും ടിപ്പറുകൾ ചീറിപ്പായുകയാണ്. ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
You must be logged in to post a comment Login