കോതമംഗലം : വീടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ കള്ളാട് നിവാസികൾ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനുള്ളിൽ പോലും കഴിയാൻ ഭയപ്പെടേണ്ട സാഹചര്യമാണുള്ളത്. എത്രയുംവേഗം കൊലപാതകികളെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കീരമ്പാറ കള്ളാട്ടിൽ കൊല്ലപ്പെട്ട ചെങ്ങാമനാട്ട് സാറാമ്മ ഏലിയാസ് (അമ്മിണി -72) ന്റെ സംസ്കാരം നാളെ ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയപള്ളിയിൽ നടക്കും. കോതമംഗലം നമ്പിച്ചംകുടിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഏലിയാസ്. മക്കൾ : സിജി, സിജ (യു കെ ), സീന (ഡൽഹി ), എൽദോസ് (ചെയർമാൻ സെന്റ്. സ്റ്റീഫൻസ് ബെസ് അനിയ പബ്ലിക് സ്കൂൾ ചേലാട് ). മരുമക്കൾ :കൊന്നക്കാൽ തേക്കിലക്കാട്ട് യോന്നച്ചൻ, മാതിരപ്പിള്ളി തൈക്കൂട്ടത്തിൽ സിബി, വടക്കാഞ്ചേരി തേക്കിലക്കാട്ട് ജിജി, പുൽപ്പള്ളി പുത്തൻപുരയ്ക്കൽ സിൽജു (അദ്ധ്യാപിക, സെന്റ് സ്റ്റീഫൻസ് ബെസ് അനിയ പബ്ലിക് സ്കൂൾ ചേലാട് ).
