പല്ലാരിമംഗലം: കൃഷിഭവനിൽ നിന്നും അത്ത്യുൽപാദന ശേഷിയുള്ള മികച്ചയിനം ടിഷ്യു കൾച്ചർ വാഴതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗുണമേൻമയുള്ള ടിഷ്യു കൾച്ചർ വാഴത്തൈകൾ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ഖദീജ മുഹമ്മദ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഇ എം മനോജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് അനിത പി കൃഷ്ണൻകുട്ടി കൃതജ്ഞയും പറഞ്ഞു.
