കോതമംഗലം : സി.പി.ഐ (എം) തടത്തിക്കവല ബ്രാഞ്ചിൽ വാഴകൃഷിയുടെ ഉൽഘാടനം കോതമംഗലം MLA ആൻറണി ജോൺ വാഴക്കണ്ണ് നട്ടുകൊണ്ട് നിർവഹിച്ചു. തുളുശ്ശേരി കവല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന കപ്പ കൃഷിയുടെ ഉൽഘാടനം കമ്പ് നട്ടു കൊണ്ട് DYFI സംസ്ഥാന പ്രസിഡണ്ട് എസ്. സതിഷും നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ജി.ചന്ദ്രബോസ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി. ജയകുമാർ, ബ്രാഞ്ച് സെക്രട്ടറി കെ.എൻ ശ്രീജിത്ത്, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡൻറ് എസ്. സുബിൻ എന്നിവർ പങ്കെടുത്തു. 100 ഏത്തവാഴയും 500 മൂട് കപ്പയും നട്ടാണ് കൃഷിയ്ക്ക് ആരംഭം കുറിച്ചത്.
