കോതമംഗലം: ഏഴ് വര്‍ഷമായി അറ്റകുറ്റ പണികള്‍ നടത്താത്തതെ കിടന്നിരുന്ന തൃക്കാരിയൂര്‍- വടക്കുംഭാഗം റോഡിന് ശാപമോക്ഷം. കോതമംഗലം പൊതുമരാമത്ത് സബ് ഡിവിഷന് കീഴിലുള്ള തൃക്കരിയൂര്- വടക്കുംഭാഗം റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. റോഡ് നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചെന്നും ഉടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് നിര്‍മ്മാണം ആരംഭിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.
റോഡിലെ ഏറ്റവും മേശമായ പ്രദേശങ്ങളില്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തുന്നതിന് എംഎല്‍എ പിഡബ്യൂഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
പിണ്ടിമന പഞ്ചായത്തിലെ അയിരൂര്‍ പാടം ആശുപത്രിപടിയിലാണ് റോഡ് തകര്‍ന്ന് യാത്ര ദുരിതമായി മാറിയത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.