കോതമംഗലം : തൃക്കാരിയൂർ ഗവ. എൽ പി സ്കൂൾ 119-ാ മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ഗീത വി എമ്മിന് യാത്രയയപ്പും നടത്തി .പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു . നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീജ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു പ്രവീൺ, അരുൺ സി ഗോവിന്ദൻ, ശോഭ രാധാകൃഷ്ണൻ,സീന എൽദോസ്, എ ഇ ഒ സജീവ് കെ ബി, ഡിപിസി കോതമംഗലം സിമി പി മുഹമ്മദ്, മുൻ ബിപിസി കോതമംഗലം എസ് എം അലിയാർ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കെ എൻ, എം പി ടി എ ചെയർപേഴ്സൺ സീന ബേസിൽ, മുൻ ഹെഡ്മിസ്ട്രസ് സുഹറ പി എ, മുൻ അധ്യാപിക രാജി സി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ വിനു പി രാജൻ,വിജിത്ത് വിജയൻ, സ്റ്റാഫ് പ്രതിനിധി അശ്വനി എസ് കുമാർ എന്നിവർ പങ്കെടുത്തു. എസ് എം സി ചെയർമാൻ കെ പി ജയകുമാർ സ്വാഗതവും പി ടി എ പ്രസിഡന്റ് ബേസിൽ പൗലോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
