കോതമംഗലം :വിദ്യാഭ്യാസ വകുപ്പും പള്ളിക്കൂടം ടീവിയും ചേർന്ന് ഒരുക്കുന്ന “സ്കൂളമ്മയ്ക്കൊരു ഓണപ്പുടവ” എന്ന പരിപാടിയുടെ എറണാകുളം ജില്ലാതല പ്രോഗ്രാം കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.
സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ വർഷങ്ങളായി ഉച്ചഭക്ഷണം തയ്യാറാക്കുന്ന സിനി ബിജുവിനെ ആന്റണി ജോൺ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
സ്കൂൾ മാനേജർ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ ഫാദർ.മാത്യു കൊച്ചുപുര,
ഹെഡ്മിസ്ട്രസ് സ്റ്റെല്ല മാത്യു, പിടിഎ പ്രസിഡന്റ് ബിജു മാത്യു, പള്ളിക്കൂടംTV എറണാകുളം ജില്ലാ കോഡിനേറ്റർ സാബു ആരക്കുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
