കോതമംഗലം: ബാർ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി എം. ബി രാജേഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയൽ ആദ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ റഫീഖ് മുഹമ്മദ്, മേഘ ഷിബു, മണ്ഡലം പ്രസിഡന്റ്മാരായ അജീബ് ഇരമല്ലൂർ, ബേസിൽ തേക്കുംകുടി, അനസ് N M, ബേസിൽ കാരാംചേരി, കെ.എസ്.യു സംസ്ഥാന കമ്മറ്റി അംഗം അനൂസ് V ജോൺ, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ സിബി ചെട്ടിയാംകുടി, നൗഫൽ കെഎം, ബേസിൽ പൗലോസ്, ബെർട്ടിൻ ജോയി, ജഹാസ് വട്ടക്കുടി, തുടങ്ങിയവർ സംബന്ധിച്ചു. ജോർജ് ജോസ്, വാഹിദ് പാനിപ്ര, തുടങ്ങിയവർ പ്രസംഗിച്ചു.