കോതമംഗലം: ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോത്താനിക്കാട് ആരാംകുന്നുംപുറത്ത് ഷൈജന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്. വയറിംഗ് & പ്ലമ്പിങ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം പ്ലമ്പിങ് ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞു വീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പോത്താനിക്കാട് പഞ്ചായത്തിലെ ആശാ വർക്കറായ സിന്ധുവാണ് മാതാവ്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിhuൽ.
