കോതമംഗലം: കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകള്‍ അഖി ആര്‍.എസ്. നായര്‍ (24) ആണ് മരിച്ചത്. ചെറുവട്ടൂര്‍ കവലയിലെ താമസസ്ഥലത്ത് ഇന്നലെ (തിങ്കളാഴ്ച്ച) വൈകിട്ട് 4 ഓടെയാണ് സംഭവം. ഉച്ചക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് പോന്നതാണ്. കൂടെ ജോലി ചെയ്യുന്ന യുവതി വൈകിട്ട് എത്തി മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മാതാവ്: സരസ്വതി. പോലീസ് എത്തി മേല്‍നടപടിയെടുത്ത് മൃതദേഹം മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
