Connect with us

Hi, what are you looking for?

NEWS

ഡീന്‍ കുര്യാക്കോസ് എംപിയുടെ വാഹനത്തിലിടിച്ച് നിര്‍ത്താതെ പോയ വാഹനം പോലീസ് പിടിയില്‍

ഇടുക്കി : ഡീന്‍ കുര്യാക്കോസ് എംപി സഞ്ചരിച്ച വാഹനത്തില്‍ മദ്യലഹരിയിലെത്തിയ മറ്റൊരു കാര്‍ ഇടിച്ചു. നിര്‍ത്താതെ പോയ കാര്‍ പോലീസ് പരിശോധനക്കായി കൈ കാണിച്ചിട്ടും നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് ഏലപ്പാറയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി പോലീസ് വാഹനം പിടി കൂടി. പാമ്പാടുംപാറ സ്വദേശി സുധീഷിനെയാണ് പോലീസ് പിടികൂടിയത്. പോലീസ് സംഘത്തിനുനേരേ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മദ്യപിച്ചു വാഹനം ഓടിച്ചതിനും പോലീസ്
പരിശോധനക്കായി കൈ കാണിച്ചിട്ടും വാഹനം നിറുത്താതെ പോയതിനും ഇയാള്‍ക്കെതിരേ രണ്ടു കേസുകള്‍ ചാര്‍ജ് ചെയ്തു.

ഞായറാഴ്ച രാത്രി ഏഴോടെ പെരുവന്താനത്തിന് സമീപമാണ് എംപിയുടെ വാഹനത്തില്‍ പിന്നോട്ടു വന്ന കാര്‍ ഇടിച്ചു കേടുപാടുകള്‍ വരുത്തിയത്. നിര്‍ത്താതെപോയ വാഹനം വളഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം കിടക്കുന്നതു പിന്നാലെ വന്ന എംപിയുടെ ശ്രദ്ധയില്‍പ്പെട്ടു. എംപിയുടെ കാര്‍ ഇവിടെ നിര്‍ത്തി വാഹനത്തില്‍ ഇടിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇയാള്‍ എംപിയെ പരിഹസിച്ച ശേഷം വീണ്ടും അമിത വേഗതയില്‍ പാഞ്ഞു പോകുകയായിരുന്നു. തുടര്‍ന്ന് പീരുമേട് സിഐ ഗോപി ചന്ദ്രന്‍ ഏലപ്പാറയില്‍ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘത്തോട് വാഹനം പിടികൂടാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വാഹനം പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!