കോതമംഗലം : വടാട്ടുപാറ പൊയ്ക ഗവ ഹൈസ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയും ഓപ്പൺ ജിം നിർമ്മാണോദ്ഘാടനവും നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു കെ എസ്,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ, വാർഡ് മെമ്പർ രേഖ രാജു, ബി ആർ സി കോതമംഗലം അജിത റ്റി പി, പിടിഎ പ്രസിഡന്റ് ബെന്നി സാമുവൽ, എസ് എം സി ചെയർമാൻ ജോബി ജോസഫ്, എം പി ടി എ ചെയർപേഴ്സൺ ജിഷ അയ്യപ്പദാസ് എന്നിവരും രക്ഷകർത്താക്കളും നാട്ടുകാരും പങ്കെടുത്തു.
