Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് വാഹനങ്ങൾ നൽകി

കോതമംഗലം :കോതമംഗലം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് (RRT)വാഹനങ്ങൾ കൈമാറി.
വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി,കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത കർമ്മ സേനകൾക്കാണ് എം എൽ എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാഹനങ്ങൾ നൽകിയത്. എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ രണ്ട് മഹേന്ദ്ര ബൊലേറോ ക്യാമ്പർ വാഹനങ്ങളാണ് വനം വകുപ്പിന് നൽകിയത്. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് അങ്കണത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വാഹനങ്ങൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസ് ഐഎഫ്എസിന് കൈമാറി. സ്കൂളുകൾ, പാലിയേറ്റീവ് കെയറുകൾ, സാമൂഹിക ക്ഷേമ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മാത്രമാണ് എംഎൽഎ ഫണ്ടിൽ നിന്നും വാഹനം അനുവദിക്കുവാൻ സാധിക്കുക.

എന്നാൽ മണ്ഡലത്തിലെ വന്യ മൃഗ ശല്യം തടയുന്നതിനായി എം എൽ എ സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും വാഹനങ്ങൾ വനം വകുപ്പിന് വാങ്ങി നൽകിയതെന്ന് മന്ത്രി പി രാജീവ്‌ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വാഹനത്തിൽ ദ്രുത കർമ്മ സേനയ്ക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കും.എം എൽ എയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടക്കുന്ന വിവിധങ്ങളായിട്ടുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേർത്തു. വനംവകുപ്പിലെ മികച്ച സേവനത്തിന് 2024 – ലെ കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ ഇന്ത്യത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.ജി. സന്തോഷിനെയും 2025ലെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ എം ദിലീപ് കുമാറിനെയും ആന്റണി ജോൺ എംഎൽഎയ്ക്ക് വേണ്ടി മന്ത്രി പി രാജീവ് ആദരിച്ചു.യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത്,വൈസ് പ്രസിഡന്റ് സൽമ പരീത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി , മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,ബ്ലോക്ക് മെമ്പർമാരായ കെ കെ ഗോപി, പി എൻ കണ്ണൻ പഞ്ചായത്ത് അംഗങ്ങളായ ഹരീഷ് രാജൻ,ബിനീഷ് നാരായണൻ എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരായ കോതമംഗലം ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് മണി, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ എഫ് ഷഹ്നാസ്, സഞ്ജീവ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ ജി ജി സന്തോഷ് എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!