കോതമംഗലം : മുനമ്പം കുടിയിറക്ക് ഭീഷണിക്ക് ശ്വാസത പരിഹാരം വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ യൂണിറ്റ് ആവശ്യപ്പെട്ടു. കത്തീഡ്രൽ യൂണിറ്റിന്റെ പ്രവർത്തനവർഷ ഉദ്ഘാടനവും വഖഫ് നിയമം മൂലം മുനമ്പം നിവാസികൾ നേരിടുന്ന കുടിയിറക്ക് ഭിഷണിക്ക് ശ്വാസത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മുനമ്പം നിവാസികളുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പ് ശേഖരണ ക്യാമ്പയിനും നടത്തി.
ഒപ്പ് ശേഖരണ ക്യാമ്പിന്റെ ഉദ്ഘാടനം മോൺ. പയസ് മലേക്കണ്ടത്തിൽ നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡൻറ് ബിനോയ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രവർത്തനവർഷ ഉദ്ഘാടനം മോൺ വിൻസൻ്റ് നെടുങ്ങാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റിയും ,സഭയും സമൂഹവും ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവ സമൂഹം കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി ഏത് പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ജാഗ്രരായിരിക്കമെന്ന് മോൺ. നെടുങ്ങാട്ട് ആഹ്വാനം ചെയ്തു.വഖഫ് നിയമവും അതിൽ ഒളിഞ്ഞിരിക്കുന്ന ഭീകര ഭവിഷത്തുകളെപ്പറ്റി രൂപതാ ഡയറക്ടർ റവ. ഡോ മാനുവൽ പിച്ചളക്കട്ട് വിശദീകരിച്ചു.കത്തീഡ്രൽ യൂണിറ്റ് ഡയറക്ടറും, വികാരിയുമായ റവ. ഡോ.തോമസ് ചെറുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നൽകി.
കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ് സണ്ണി കടൂത്താഴെ, ഫൊറോന പ്രസിഡൻ്റ് ബിജു വെട്ടിക്കുഴ, സോണി പാമ്പയ്ക്കൽ,യൂണിറ്റ് സെക്രട്ടറി ബേബിച്ചൻ
നിധീരിക്കൽ, ട്രഷറാർ ജോയ് ഉണിച്ചൻതറയിൽ,ജോർജ് കുര്യാക്കോസ് ഓലിയപ്പുറം, ജിനു ബിജു,ജോർജ് അമ്പാട്ട്, ടീന മാത്യു, ഷാജൻ അവരാപ്പാട്ട്,മാർട്ടിൻ സേവ്യർ, പോൾ കോങ്ങാടൻ,സാബു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.