കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്‍റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ പീച്ചി കോരുകുളം ക്ഷേത്രത്തിലെ 4 ഭണ്ഡാരങ്ങൾ കവർന്നതായും, അടുത്ത വീട്ടിലെ ബൈക്ക് മോഷ്ടിച്ചതായും തെളിത്തു. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐമാരായ കെ.എസ്.ഹരിപ്രസാദ്, പി.വി.എൽദോസ്, എ.എസ്.ഐ കെ.എം.സലിം, സി.പി.ഒ മാരായ പി.ബി.കുഞ്ഞുമോൻ, പി.ജെ.ദിലീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
