കോതമംഗലം: നിയമപരമല്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച നെല്ലിക്കുഴി നങ്ങേലിപ്പടിയിലുള്ള തമാം കുഴിമന്തി കട ആരോഗ്യ ശുചിത്വ പരിശോധനയെ തുടർന്ന് പൊതുജനാരോഗ്യ നിയമം 20 23 പ്രകാരംഅടച്ച് പൂട്ടി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ വിഭാഗം നെല്ലിക്കുഴി പഞ്ചായത്ത് അസി.സെക്രട്ടറി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെകടർ എന്നിവർ നടത്തിയ പരിശോധനയെ തുടർന്നാണ്
നടപടി വിവിധ ഭക്ഷണശാലകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നൽകി.
തുടർ നടപടി സ്വീകരിച്ച് വരുന്നു.
