പോത്താനിക്കാട് : തുടര്‍ച്ചയായി പെയ്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ചാത്തമറ്റം കമ്പിക്കവലക്കു സമീപം പാറയ്ക്കല്‍ തങ്കമ്മയുടെ ഓട് മേഞ്ഞ വീടാണ് ബുധനാഴ്ച രാത്രി 12 മണിയോടെ തകര്‍ന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ ഈ സമയം കല്ലൂര്‍ക്കാട്ടുള്ള മകളുടെ വീട്ടില്‍ പോയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി കടവൂര്‍ വില്ലേജ് ഓഫീസറും, പൈങ്ങോട്ടൂര ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നഷ്ടം തിട്ടപ്പെടുത്തി.
