കുട്ടമ്പുഴ: കഴിഞ്ഞ ദിവസം കനത്ത മഴയിൽ സത്രപ്പടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി 4 സെന്റിലെ മടത്തിപറമ്പിൽ തങ്കമണിയുടെ വീടിന്റെ മുറ്റത്തിന്റെ ഫ്രണ്ടാണ് പൂർണ്ണമായി തകർന്നത്.കഴിഞ്ഞ രാത്രിയിലാണ് സംഭവം.
തങ്കമണിയും മക്കളായ ജയേഷ്, രാഹുലും രാത്രിയിൽ പേടിച്ചു വിറച്ചാണ് ഉറങ്ങിയത്. അയൽവാസിയുടെ വീട്ടിലേക്ക് ചെറുതായി കല്ലുകൾ പതിച്ചിട്ടുണ്ട്. കുന്നിൻ മലമുകളിലുള്ള മലവെള്ളമാണ് ഏറെ വീടുകൾക്ക് അപകടമുണ്ടാക്കുന്നുത്. 20-ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട് അപകടഭീക്ഷണിയായ വീടുകൾക്ക് അധികാരികൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം
