കോതമംഗലം: ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കുടുംബസംഗമവും വനിത കൂട്ടായ്മയും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കോതമംഗലം പി.ഡബ്ലു ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് മുൻ എം എൽ എ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി ബേബി അധ്യക്ഷത വഹിച്ചു. റേഷൻ വ്യാപാരികളോടുള്ള ധനകാര്യവകുപ്പിന്റെയും സർക്കാരിന്റെയും ക്രൂര വിരോധത്തിനെതിരെ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യേണ്ടി വരുമെന്നും. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ജോലി ചെയ്ത കൂലി പോലും നാളിതുവരെ നൽകാതെ ക്രൂര വിനോദം നടത്തുന്ന ധനമന്ത്രിയുടെയും ധനകാര്യവകുപ്പിന്റെയും നടപടി പ്രതിഷേധാർഹമാ ണെന്നും.
ഭക്ഷ്യവകുപ്പ് യഥാസമയം മുഴുവൻ രേഖകളും ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും ധനകാര്യവകുപ്പ് ഫയലുകളുടെ മുകളിൽ അടയിരിക്കുകയാണെന്നും. തിരുവോണത്തോട് അനുബന്ധിച്ച് ഉത്സവബദ്ധയായി 1000 രൂപ റേഷൻ വ്യാപാരികൾക്ക് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത് പാലിച്ചിട്ടില്ലെന്നും, ധനകാര്യ വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും.തുച്ഛമായ വരുമാനം പോലും കുടിശ്ശിഖയായ സാഹചര്യത്തിൽ വ്യാപാരികൾ ദുരിതത്തിലാണെന്നും. ഈ സാഹചര്യത്തിൽ റേഷൻ കടകൾ അടച്ചിട്ട് ട്രഷറികളുടെ മുമ്പിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് അറിയിച്ചു. കഴിഞ്ഞ പ്ലസ് ടു,എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ റേഷൻ വ്യാപാരികളുടെ മക്കളെ ആദരിച്ചു. വനിതാ കൂട്ടായ്മ രൂപീകരണവും,വിവിധ കലാകായിക മത്സരങ്ങളും നടത്തി. മാജോ മാത്യു, എം.എം രവി, എം.എസ് സോമൻ,ബിജി എം.മാത്യു, കെ എസ് സനൽ കുമാർ,ടി എം ജോർജ്,പി പി വർഗീസ്,ഷാജി വർഗീസ്,മോൻസി ജോർജ് വർഗീസ്കുട്ടി പെരുമ്പാവൂർ എന്നിവർ പ്രസംഗിച്ചു.