ആവോലിച്ചാൽ: കനത്ത മഴയിൽ ആവോലിച്ചാൽ മെന്തണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കുറേ കുടുംബങ്ങൾ അപകട ഭീഷണിയിൽ. ജല ജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ ഇടാൻ കുഴിച്ച കുഴി അടക്കാത്തത് കൊണ്ടാണ് അതിലെ വെള്ളം ഇറങ്ങി കെട്ട് ഇടിഞ്ഞത്. താഴെ ഭാഗത്ത് 15 ഓളം കുടുംബങ്ങൾ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.100 കണക്കിന് കുടുംബങ്ങൾക്ക് ഇതോടെ വഴി ഇല്ലാത്ത അവസ്ഥയായി
അടിയന്തിരമായി റോഡ് നന്നാക്കണമെന്നും, താഴെയുള്ള കുടുംബങ്ങളെ അത് വരെ മാറ്റി പാർപ്പിക്കണം എന്നും സ്ഥലം സന്ദർശിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു.
JJM വർക്കുകൾ ചെയ്ത സ്ഥലം എല്ലാം ഇങ്ങനെ ആണെന്നും, ഇത് നന്നാക്കാത്തത് പഞ്ചായത്ത് ഭരണ സമതിയുടെ അനസ്ഥ ആണെന്നും അദ്ദേഹം പറഞ്ഞു..മെമ്പർമാരായ സൗമ്യ ശശി ജിൻസിയ ബിജു, ജിൻസി മാത്യു തുടങ്ങിയവരും ഉണ്ടായിരിന്നു.