പല്ലാരിമംഗലം : പുളിന്താനം .വെട്ടിത്തറ P W D റോഡിൻ്റെ മാവുടി മുതൽ പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡു വരെയുള്ള റോഡ് തകർന്നിട്ട് ഒരു വർഷമായി, നൂറുക ണക്കിന് വിദ്യാത്ഥികൾ ഉപയോഗിക്കുന്ന ഈ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു, ഈ ആവശ്യത്തിന് പ്രത്യക്ഷ സമരപരിപാടികൾക്ക് യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി M A നവാസ് യോഗം ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് K M അൻസാർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഇസ്ഹാഖ് K A, യൂസഫ് P M,ഇസ്മായിൽ ചനങ്കര എന്നിവർ സംസാരിച്ചു. E P ബഷീർ സ്വാഗതവും E H ഹനീഫ നന്ദിയും പറഞ്ഞു.
