കോതമംഗലം: കോതമംഗലത്ത് പഴയ പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് അനാഥമായ അവസ്ഥയില്‍. ടൗണിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം. മുമ്പ് കോതമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പോലീസുകാരും ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാറായതോടെ പോലീസുകാര്‍ ഇവിടം ഒഴിഞ്ഞു. കുറേക്കാലം ആരും ഇങ്ങോട്ടുതിരിഞ്ഞനോക്കിയില്ല. പിന്നീട് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ക്വാര്‍ട്ടേഴ്സുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ആലോചന പോലീസ് വകുപ്പ് ആരംഭിച്ചത്. അതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ലേലത്തില്‍ വിറ്റു. മണ്ണെടുപ്പും നടത്തി. പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കോതമംഗലം സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നിലവില്‍ വാടക വീടുകളിലാണ് താമസം.
ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കണമെന്ന ആവശ്യം അധികാരികള്‍ മറന്നമട്ടാണ്. ഈ സ്ഥലം ഇപ്പോള്‍ കാടുമൂടി കിടക്കുകയാണ്.
പോലീസ് ക്വാര്‍ട്ടേഴ്സ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പോലിസ് അസോസിയേഷനും ഉന്നത ഉദ്യോഗസ്ഥര്‍ക്കമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ചില നടപടികള്‍ തുടങ്ങിവച്ചെങ്കിലും ഉദ്യോഗസ്ഥര്‍ മാറിയതോടെ അവയെല്ലാം ഫയലുകളില്‍ ഉറങ്ങി. ഫണ്ടിന്റെ അപര്യാപ്തത ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന് തടസമായെന്ന് അസോസിയേഷന്റെ മുന്‍ ഭാരവാഹി സൂചിപ്പിച്ചു.പൊളിച്ചുനീക്കാത്ത കെട്ടിടങ്ങളും പരിപാലനമില്ലാത്തതിനാല്‍ തകര്‍ച്ചയുടെ വക്കില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലായി മദ്യപാനികളും മറ്റ് ലഹരി ഉപയോക്താക്കളും ഇവിടെ സ്ഥിരമായി വന്നുപോകുന്നുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.
മാലിന്യവും വലിച്ചെറിയാനും ഈ സ്ഥലം ഉപയോഗിക്കുന്നുപരിസരവാസികള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ് ഇവിടം.പോലിസ് ക്വാര്‍ട്ടേഴ്സ് പുനര്‍നിര്‍മ്മിക്കണം,പോലിസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണംകോതമംഗലം ടൗണില്‍ പ്രധാന റോഡിനോട് ചേര്‍ന്നുള്ള പൊലീസ് സ്റ്റേഷന്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കണം. ഇപ്പോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. കൂടുതല്‍ സ്ഥല സൗകരവും പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാകും. ഈ സ്ഥലത്തോട് ചേര്‍ന്ന് പുതിയ ലിങ്ക് റോഡും നിര്‍മ്മിക്കുന്നുണ്ട്. ഇതുവഴി പോലീസിനും പൊതുജനങ്ങള്‍ക്കും ആവശ്യമായ ഗതാഗത സൗകര്യവും ലഭിക്കും. പൊലീസിന്റെ സേവനം മെച്ചപ്പെടുത്താന്‍ കഴിയുന്നതിനൊപ്പം പ്രദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും ആകും.
