കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ പുരസ്കാര വിതരണവും കോതമംഗലം എം എൽ എ ആൻ്റണി ജോൺ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീ കെ എ നൗഷാദ് സമ്മാന വിതരണം നടത്തി.റവന്യൂ ടവർ കുടുംബ കൂട്ടായ്മ പ്രസിഡൻ്റ് സോണി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിന് സെക്രട്ടറി പി എച്ച് ഷിയാസ് സ്വാഗതം ആശംസിച്ചു.
ഗവ: ആശുപത്രി സൂപ്രണ്ട് ഡോ: സാംപോൾ, സാംസ്കാരിക പ്രവർത്തകരായ സാബു മാത്യു,ഡോ: ജേക്കബ് ഇട്ടൂപ്പ്, റവന്യൂ ടവർ കമ്മിറ്റി അംഗങ്ങളായ ഒ ജി സോമൻ,ഭൂതിഭൂഷൻ, മുരളി കെ കുമാർ, ലാലു ജേക്കബ്, എ.വി രാജേഷ്,ഷഫീക്ക് സി എം, യൂസഫ് മുണ്ടക്കൽ, അജി, തിലകൻ, ബിനു, ഗോപകുമാർ, അനന്ദു, സുനിൽ, ഐസോളി, വിനോദ് എന്നിവർ നേതൃത്വം നൽകി. പൂക്കള മത്സരവും, വടംവലിയും,വിവിധ കലാ കായിക കൗതുക മത്സരങ്ങളും, മെഗാഷോയും, ഓണസദ്യയും ഒരുക്കിയിരുന്നു.
