കോതമംഗലം :കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് എൽദോസ് പോൾ,
ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ പൗലോസ് കെ മാത്യു,കെ ജി ഷാജി,സജീവ് സണ്ണി,അജി കാട്ടുച്ചിറ,അഡ്വ:പോൾ ഡേവിസ്,സൗമ്യ അനീഷ് ,സ്നേഹ ജോർജ്, ബാങ്ക് സെക്രട്ടറി ദീപു ജോർജ്, ബാങ്ക് ജീവനക്കാരും സഹകാരികളും നാട്ടുകാരും ഉൾപ്പെടെ പേർ ഉദ്ഘാടനത്തിൽ പങ്കാളികളായി.ബാങ്കിൻ്റെ എല്ലാ ബ്രാഞ്ചുകളിലും ഓണക്കിറ്റ് ലഭ്യമാണ്.
