കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഓണചന്ത ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് എൻ്റെ നാടിൻ്റെ ഓണചന്തയിൽ ആഗസ്റ്റ് 25 മുതൽ ഒരു പാക്കറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണ 229 രൂപക്ക് സാധാരണക്കാർക്ക് ലഭ്യമാക്കും. പത്ത് കിലോ കുത്തരിക്ക് നൂറ് രൂപ.ഒരു രൂപക്ക് ഒരു കിലോ പഞ്ചസാര.ഉൾപ്പെടെ
15 ഇന ആവശ്യ സാധനങ്ങൾ പ്രിവിലേജ് കാർഡ് ഉടമകളായവർക്ക് ലഭിക്കുന്നതാണ്. എൻ്റെ നാട് ഭക്ഷ്യ സുരക്ഷാ മാർക്കറ്റി’ൽ എല്ലാ ഉല്പന്നങ്ങൾക്കും 20% വിലക്കിഴിവ് എപ്പോഴും ഉറപ്പുണ്ട്. ഒപ്പം, വിപണി വിലയുടെ പകുതി വിലക്ക് പച്ചക്കറി വാങ്ങുന്നതിനും പ്രിവിലേജ് കാർഡ് ആവശ്യമില്ല. ഓണത്തിന് തൊട്ടു മുമ്പുള്ള നാലു ദിവസങ്ങളിലായിരിക്കും പച്ചക്കറി ചന്ത. പ്രൊഫ. കെ.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.ജോർജ്ജ് അമ്പാട്ട്, ജോഷി പൊട്ടക്കൽ, സി ജെ എൽദോസ്, സത്യൻ സി കെ, ജെയിംസ് കോറമ്പേൽ, പി എ പാദുഷ, കെ എം പോൾ, വിഷ്ണു എം, എൽദോസ് മാണി എന്നിവർ ആശംസകൾ അറിയിച്ചു.
