Connect with us

Hi, what are you looking for?

NEWS

ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും : ആന്റണി ജോൺ എം എൽ എ

Antony John mla

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു.ദേശീയപാത 85( kochi-Madhura) – ല്‍ നേര്യമംഗലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്‌ ഇടുക്കി – നേര്യമംഗലം റോഡില്‍ ചെമ്പന്‍കുഴി ഭാഗത്ത്‌ അവസാനിക്കുന്നതും മലയോര ജില്ലയായ ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത്‌ കൂടി കടന്നുപോകുന്നതുമാണ് പ്രസ്തുത റോഡ്.
നിലവിലുണ്ടായിരുന്ന റോഡിന്റെ ആവശ്യമായ ഇടങ്ങളില്‍ റോഡിനെ സംരക്ഷണത്തിനായി സംരക്ഷണ ഭിത്തി, വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്‌ ഓട,ഐറിഷ്‌ ഡ്രൈന്‍ , കലുങ്ക്‌ എന്നിവ നിര്‍മ്മിച്ചും GSB, WMM എന്നിവ ഉപയോഗിച്ച്‌ റോഡിന്റെ ഉപരിതലം ബലപ്പെടുത്തിയും ഉന്നത നിലവാരത്തിലുള്ള Bitumines Meccadam (BM)Bitumines Concrete (BC) എന്നീ പ്രതലങ്ങളിലൂടേയുമാണ്‌ ഈ റോഡ്‌ നവീകരിച്ചിട്ടുള്ളത്‌.

റോഡിന്റെ സുരക്ഷിത ഗതാഗതത്തിന്‌ റോഡ്‌ സേഫ്റ്റി നിഷ്‌കര്‍ഷിക്കുന്ന നിയമപ്രകാരമുള്ള Road Marking, Sign Boards, studs, Zebra Line Crossing എന്നിവയ്ക്ക്‌ പുറമെ പൊതുജനങ്ങളുടെ അറിവിലേക്കായി റോഡ്‌ പരിപാലന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്‌.ഈ റോഡിനു 3 വര്‍ഷത്തെ DLP Period ഉള്ളതാണ്.
തികച്ചും ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന ടി റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം മെയ്‌ 16 വെള്ളിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

CRIME

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...

NEWS

കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2024-2025 വാർഷികപദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി നവീകരിച്ച പൈമറ്റം ജനകീയ ആരോഗ്യകേന്ദ്രം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു വൈസ്പ്രസിഡൻ്റ് ഒ ഇ...

error: Content is protected !!