കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജർ സിസ്റ്റർ പോൾസി അധ്യക്ഷത വഹിച്ച ചടങ്ങിൽ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, വാർഡ് കൗൺസിലർ കെ. വി തോമസ്, പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ, പിടിഎ പ്രസിഡന്റ് സോണി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ സ്വാഗത മർപ്പിക്കുകയും സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ബെൽസി യോഗത്തിന് നന്ദി പറയുകയും ചെയ്തു.
കുട്ടികളുടെ വിവിധ കലാപരിപാടികളാൽ പ്രവേശനോത്സവം വർണ്ണാഭമായി.
