കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, KCBS വൈസ് ചെയർമാൻ രാജു കെ.എസ്, മാനേജർ ഡയറക്ടർ സണ്ണി സേവിയർ, ഫിനാൻസ് ഡയറക്ടർ സജി പോൾ, ATO ജെ നിജാമുദ്ദീൻ, ജി സി ഐ അനസ് ഇബ്രാഹിം,യൂണിയൻ പ്രതിനിധികളായ അനസ് ആർ എം ,എൽദോസ് വി പി,സുബൈർ എം എം, ജയ്സൺ ജോസഫ്, വിനോജ് കെ പി ,കെ കെ നൗഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ യൂണിറ്റിലെ ഹരിത പ്രവർത്തകരെ എം എൽ എ ആദരിച്ചു.
