കോതമംഗലം: വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവെച്ച് പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി.
വടാട്ടുപാറയിൽ കഴിഞ്ഞ കുറെ മാസങ്ങളായി വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുകയും, ഭക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്.
പലവൻ പടി,ചക്കിമേട്,പാർട്ടി ഓഫീസും പടി, അരീക്കാ സിറ്റി,റോക്ക് ജംഗ്ഷൻ, മരപ്പാലം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറെ മാസങ്ങളായി നിരന്തരമായി വളർത്തു മൃഗങ്ങളെ പുലി ആക്രമിക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. പല മേഖലകളിലും ജനങ്ങൾ നേരിട്ട് പുലിയെ കാണുകയും ചെയ്തു. അതീവ ഭീതിയോടെയാണ് പ്രദേശത്ത് ഇന്ന് ജനങ്ങൾ കഴിയുന്നത്.വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് പുലിയെ കൂടു വെച്ച് പിടികൂടണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
