നെല്ലിമറ്റം: സംസ്ഥാനത്തെ കരഷകരെ സഹായിക്കുന്ന 100 വര്‍ഷത്തെ പാരമ്പര്യം ഉള്ള സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര ഭരണവും ഇടതു ഭരണവും നിരന്തരം ശ്രമിക്കുന്നതെന്ന് എഐസിസി സെക്രട്ടറി കൂടിയായ റോജി ജോണ്‍ എംഎല്‍എ പറഞ്ഞു. കവലങ്ങാട് സര്‍വീസ് സഹകരണ സംഗത്തിലേക്ക് നടക്കുന്ന ഭരണ സമതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി നെല്ലിമറ്റം ഗ്ലോബല്‍ ഓഡിട്ടോറിയത്തില്‍ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വലിയ കൊള്ളയും അഴിമതിതിയും നടക്കുന്ന കവലങ്ങാട് സഹകരണ ബാങ്കില്‍ ഒരു ഭരണമാറ്റം അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു. കെ.പി ബാബു, എബി എബ്രഹാം, അബു മൊയ്തീന്‍, ഷമീര്‍ പനക്കല്‍, ഇബ്രാഹിം കവലയില്‍, എടി പൗലോസ്, സൈജന്റ് ചാക്കോ, പിസി ജോര്‍ജ്, പിഎഎം ബഷീര്‍, ജോബി ജേക്കബ്, ജൈമോന്‍ ജോസ് പീറ്റര്‍ മാത്യു, എംപി ബേബി പിഎംഎ കരിം, ബെന്നി പോള്‍, ടോമി ജോസഫ്, അഡ്വ. പിഎസ്എ കബീര്‍, പഞ്ചായത്ത് പ്രസിഡന്റമാരായ പി.കെ ചന്ദ്രശേകരന്‍ നായര്‍, മാമച്ചന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
