കുട്ടപുഴ: പഞ്ചായത്ത് ആഫീസിന് മുന്നിൽ അഴിമതിക്കാരായ കെ.എ.സി.ബി, ജോഷി പൊട്ടയ്ൽ എന്നീ കോൺഗ്രസ് നേതാക്കളായ ജനപ്രതിനിധികൾ ബമ്പർ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് LDF ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്താഫിനുമുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. കോതമംഗം: കോൺഗ്രസ് ഭരിക്കുന്ന കുട്ടുപുഴ അഗ്രിക്കൾച്ചർ റൂറൽ ഇപ്രൂവ്മെൻ്റ് സൊസൈറ്റിയിൽ നിന്നും നിക്ഷേപകരുടെ ലക്ഷക്കണക്കിന് രൂപ കണക്കില്ലാതെ തട്ടിയെടുത്ത ബാങ്ക് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ കെ. എ. സിബി, പണം തട്ടാൻ കൂട്ട് നിന്ന കോൺഗ്രസ് കുട്ടംപുഴ മണ്ഡലം പ്രസിഡൻ്റും ഗ്രാമപഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ എന്നിവർ ഭരണഘടനാ വിരുദ്ധ നിലപാട് ( പഞ്ചായത്ത് രാജ് 19-ാം ഭാഗം സഹകാരി സുരക്ഷണം) സ്വീകരിച്ച് അഴിമതി നടത്തിയതായി ബാങ്കിനെതിരെ നടന്നു വരുന്ന അന്വഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ സിബിയും ജോഷിയും മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യ പെട്ട് എൽ.ഡി.എഫ് മെമ്പർ മാരായ ബിനേഷ് നാരായണൻ,ഗോപി ബെദറൻ,ഡെയ്സി ജോയി, മിനി മനോഹരൻ, ആലീസ് സിബി, ഷീല രാജീവ്,
ശ്രീജ ബിജു എന്നിവർ വെള്ളിയാഴ്ച രാവിലെ പത്ത് മണിമുതൽ രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി. ഗ്രാമപഞ്ചായത്തംഗം ഡെയ്സി ജോയി അദ്ധ്യക്ഷയായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ. ഗോപി സമരം ഉദ്ഘാടനം ചെയ്തു .
സി.പി.എം കുട്ടം പുഴ ലോക്കൽ സെക്രട്ടറി കെ.ടി. പൊന്നച്ചൻ , സി.പി ഐ. താലൂക്ക് അസിസ്റ്റൻ്റ് സെക്രട്ടറി റ്റി.സി. ജോയി ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി , എൽ ഡി എഫ് നേതാക്കളായ പൗലോസ് വടാട്ടുപാറ,എ.പി. വാവച്ചൻ, വിനോദ് കെ.എം തുടങ്ങിയവർ സമരത്തിന് അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു ഗ്രാമ പഞ്ചായത്തംഗം ബിനോഷ് നാരായണൻ സ്വാഗതവും ഷീല രാജീവ് നന്ദിയും പറഞ്ഞു. ഫോട്ടോ:കോൺഗ്രസ് ഭരിക്കുന്ന കുട്ടുപുഴ അഗ്രിക്കൾച്ചർ റൂറൽ ഇപ്രൂവ്മെൻ്റ് സൊസൈറ്റിയിൽ നിന്നും നിക്ഷേപകരുടെ ലക്ഷക്കണക്കിന് രൂപ കണക്കില്ലാതെ തട്ടിയെടുത്ത ബാങ്ക് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ കെ. എ. സിബി, പണം തട്ടാൻ കൂട്ട് നിന്ന കോൺഗ്രസ് കുട്ടംപുഴ മണ്ഡലം പ്രസിഡൻ്റും ഗ്രാമപഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ എന്നിവർ ഭരണഘടനാ വിരുദ്ധ നിലപാട് ( പഞ്ചായത്ത് രാജ് 19-ാം ഭാഗം സഹകാരി സുരക്ഷണം) സ്വീകരിച്ച് അഴിമതി നടത്തിയതായി ബാങ്കിനെതിരെ നടന്നു വരുന്ന അന്വഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ സിബിയും ജോഷിയും മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യ പെട്ട് എൽ.ഡി.എഫ് മെമ്പർമാർ പഞ്ചായത്തിനു മുന്നിൽ നടത്തിയ ധർണ സമരം കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി ഉദ്ഘാടനം ചെയ്യുന്നു