കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.കെ. വർഗീസ് അദ്ധ്യക്ഷനായ യോഗത്തിൽ ഭരണസമിതിയംഗം സി.എസ് രാജു സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ ദൂരം 1മണിക്കൂർ 45 മിനിട്ട് സമയം കൊണ്ട് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ മാസ്റ്റർ ആദിത്യൻ സുരേന്ദ്രനെ ചടങ്ങിൽ വച്ച് അനുമോദിച്ചു. 7/4/25 മുതൽ നൃത്തം ,സംഗീതം, യോഗ, കരട്ടെ, വിവിധ ഇൻസ്ട്രമെൻ്റസുകൾ എന്നിവയിൽ പരിശീലനം ആരംഭിക്കും.
ഇതൊടൊപ്പം വിദ്യാർത്ഥികൾക്ക് അവധിക്കാല ട്യൂഷൻ ക്ലാസുകളും സംഘടിപ്പിക്കും. സർഗ്ഗ സ്കൂൾ ഓഫ് ആർട്സിലെ മുൻ വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി. വാർഡ് കൗൺസിലർമാരായ ഭാനുമതി രാജു, പി.ആർ ഉണ്ണികൃഷ്ണൻ , വിദ്യാ പ്രസന്നൻ, റോസിലി ഷിബു, നോബ് മാത്യു, മുൻ പ്രസിഡൻ്റുമാരായ സി.കെ. വിദ്യാസാഗർ, അഡ്വ.വി.എം ബിജുകുമാർ ,ഭരണസമിതിയംഗങ്ങളായ ജോസ് പുല്ലൻ, എം.യു ജേക്കബ്, അരുൺ പ്രകാശ്,ഗണേഷ് കുമാർ പി.എ ,ശരത് മുരളി, ഹരിഹരൻ വി.റ്റി ,തങ്കമണി ബാബു, ജമ റ്റി.ആർ, നീതു അരുൺ ചന്ദ് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ബിന്ദു ആർ നന്ദി പറഞ്ഞു. ബാങ്കിൻ്റെ ലാഭത്തിൽ നിന്ന് വകമാറ്റി വെച്ചിട്ടുള്ള സാമൂഹ്യക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് സഹകാരികൾക്കായി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് കെ.കെ വർഗീസ് അറിയിച്ചു.
