കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം ഭരിക്കുന്നത് പിടിച്ചുപറിക്കാരുടെ സർക്കാരാണ്. സർക്കാർ സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിച്ചും, ആനുകൂല്യങ്ങൾ പിടിച്ചുവെച്ചും, കുടിശ്ശികകൾ കിട്ടാക്കനിയാക്കിയും ജനജീവിതം സർക്കാർ ദുസ്സഹ മാക്കിയിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം ഇതിനുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ജിന്റോ പറഞ്ഞു.
കോതമംഗലത്ത് കെ പി അബൂബക്കർ നഗറിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം 41ആം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് സിബി ജെ അടപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി മുരളി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മാരായ ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ് എന്നിവർ മുതിർന്ന അംഗങ്ങളെയും പ്രതിഭകളെയും ആദരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പി അബ്രാഹം, ടി എസ് രാധാമണി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എം മൊയ്തീൻ, സംസ്ഥാന കമ്മറ്റി അംഗം കെ സി ജോസ്, ജില്ലാ പ്രസിഡണ്ട് എ ഡി റാഫേൽ, സെക്രട്ടറി സി എ അലിക്കുഞ്ഞ്, ട്രഷറർ വി എ അപ്സലൻ, ജില്ലാ വൈസ് പ്രസിഡണ്ട് എ ജെ ജോൺ, കോൺഗ്രസ് കോതമംഗലം മണ്ഡലം പ്രസിഡണ്ട് പി ആർ അജി, സംസ്ഥാന കൗൺസിലർമാരായ പി ബാലൻ, കെ എൽ ഷാജു, എൻ ഐ അഗസ്റ്റിൻ, കെ പി അഷറഫ്, നേതാക്കളായ ആന്തുലെ അലിയാർ, കെ എ ജോസഫ്,പി എം മുഹമ്മദ്ലി, ടി പി പൗലോസ്, ഹാൻസി പോൾ, സി എ അബ്ദുൽ റഹീം, ഡേവി ജോൺ, കെ ഇ കാസിം എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ആലീസ് സ്കറിയ ഉദ്ഘാടനം ചെയ്തു.വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡണ്ട് വി കെ കാർത്യായനി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജീവൽശ്രി പി പിള്ള, ബീന മാത്യു, ഗ്രേസി പോൾ എന്നിവർ പ്രസംഗിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗൺ ചുറ്റി പെൻഷൻകാരുടെ പ്രകടനവും നടന്നു. പ്രകടനത്തിന് നേതാക്കളായ പി വി പൗലോസ്, ടി.എസ് റഷീദ്, മാർട്ടിൻ കീഴെമാടൻ, ടി കെ വർഗീസ്,,എ എം ജോണി,സി ജെ ഫ്രാൻസിസ്,സാലു മോൻ സി കുര്യൻ, വി വി മക്കാര്‍, ഇ പി ജോർജ് എന്നിവർ നേതൃത്വം നൽകി.


























































