കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി സംസ്ഥാന സർക്കാരിന്റെ “മനസ്സോടെ ഇത്തിരി മണ്ണ് ” എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് ചെറുവട്ടൂർ ആശാൻപടിയിൽ വാങ്ങി നൽകിയ 42 സെന്റ് സ്ഥലത്ത് പഞ്ചായത്തിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് വേണ്ടി സമീർ പൂക്കുഴി തന്നെ സൗജന്യമായി നിർമ്മിച്ചു നൽകുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്, സമീർ പൂക്കുഴി എന്നിവർ മുഖ്യ അതിഥികളായി.
എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, എംപിഐ ചെയർമാൻ ഇ കെ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ, ഏണസ്റ്റ് ലൈഫ് കോർഡിനേറ്റർ എസ് അൻവർ ഹുസൈൻ, വാർഡ് മെമ്പർമാരായ ടി എം അബ്ദുൾ അസീസ്, കെ കെ നാസർ, അരുൺ സി ഗോവിന്ദൻ,മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സഹീർ കോട്ട പറമ്പിൽ, പി കെ രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡണ്ട് ശോഭ വിനയൻ സ്വാഗതവും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ് കൃതജ്ഞതയും രേഖപ്പെടുത്തി. 24 ഫ്ലാറ്റുകളടങ്ങുന്ന ആദ്യ ഫ്ലാറ്റ് സമൂച്ചയത്തിന്റെ നിർമ്മാണം 50 % ത്തിലേറെ നിലവിൽ പൂർത്തീകരിച്ചു.ഇന്ന് ശിലാ സ്ഥാപനം നടത്തിയ രണ്ടാമത് ഫ്ലാറ്റ് സമുച്ചയത്തിൽ 18 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്.
