Connect with us

Hi, what are you looking for?

NEWS

കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി.നെല്ലിക്കുഴി പഞ്ചായത്തിലെ 3-)0 വാർഡിലെ സെന്റർ നമ്പർ 35 അങ്കണവാടിയോടാനുബന്ധിച്ചാണ് കുരുന്നുകൾക്കായി അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിച്ചത്. അങ്കണവാടി കം ക്രഷിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ക്രഷിന്റെ പ്രവർത്തനം. ആറുമാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയിട്ടാണ് ക്രഷ് ഒരുക്കിയിട്ടുള്ളത്. ഇവിടെ സേവനത്തിനായി പ്രത്യേക വർക്കർമാരെയും ഹെൽപ്പർ മാരെയും നിയോഗിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ന്യൂട്രീഷൻ ഫുഡും നൽകും. അഭ്യസ്തവിദ്യരായ വീട്ടമ്മമാരെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, കുട്ടികളുടെ ശാരീരിക മാനസിക ഭൗതിക വികാസത്തിന് സുരക്ഷിതവും സംരക്ഷിതവുമായ സാഹചര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. തുടർച്ചയിൽ മണ്ഡലത്തിലെ കൂടുതൽ അങ്കണവാടിക ളോടനുബന്ധിച്ചും ക്രഷിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും എം എൽ എ പറഞ്ഞു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശോഭ വിനയൻ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മൃദുല ജനാർദ്ധനൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി,കോതമംഗലം ഐ സി ഡി എസ് ശിശു വികസന പദ്ധതി ഓഫീസർ പിങ്കി കെ അഗസ്റ്റിൻ, ഐ സി ഡി എസ് സൂപ്പർ വൈസർ അനുപ്രിയ സജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

NEWS

ഷാനു പൗലോസ് കോതമംഗലം: കോതമംഗലം മേഖലയിലെ ഓടക്കാലി പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലും സഭയുടെ ആചാരാനുഷ്ഠാങ്ങളിലും നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ പോലീസിനെ ഉപയോഗിച്ച് 2017 ജൂലൈ 3ലെ സുപ്രീം...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

error: Content is protected !!