കോതമംഗലം: സ്ത്രീകൾ വേദിയിലും, പുരുഷന്മാർ ശ്രോതാക്കളായി സദസിലും എത്തിയ ‘പെൺതിളക്കം’ പ്രോഗ്രാം വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലെ വ്യത്യസ്ത വിഷയങ്ങളിലുള്ള 16 എഴുത്തുകാരികളുടെ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു. നോവലിസ്റ്റ് റീജ ജോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആശ ലില്ലി തോമസ് അദ്ധ്യക്ഷം വഹിച്ചു.
മാധ്യമപ്രവർത്തക റീന വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
ഓമന എൻ.സി. കാർത്തിക, റാബി അബ്ദുൾഖാദർ, ലീലാവതി എ., ഡോളി ലൂയിസ്, ഉഷ മുരുകൻ, കസ്തൂരി മാധവൻ, ബിന്ദു ജിജി, സരസു മുന്തൂർ, സജി സി.എസ്., ഓമന അമ്മ കെ. പട്ടാൽ, നസീമ അലി, ചന്ദ്രലേഖ എ.സി., മിനി എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.
