കോതമംഗലം : വിവിധ സർക്കാർ വകുപ്പുകളിൽ ദീർഘകാലം ജോലി ചെയ്ത് മികവ് തെളിയിച്ച പെൻഷൻകാരുടെ കഴിവുകൾ പൊതുസമൂഹത്തിന് മുതൽക്കൂട്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) പൈങ്ങോട്ടൂർ മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മൂവാറ്റുപുഴ എംഎൽഎ ഡോ. മാത്യുകുഴൽനാടൻ പറഞ്ഞു. ഇടതുപക്ഷ പെൻഷൻ സംഘടനയിൽ നിന്നും കെ എസ് എസ് പി എ യിൽ അംഗത്വം എടുത്തവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി സി എ അലിക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സിബി ജെ അടപ്പൂർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോബിൻ എബ്രഹാം, നിയോജകമണ്ഡലം സെക്രട്ടറി പി വി പൗലോസ്, വൈസ്പ്രസിഡണ്ട് മാർട്ടിൻ കീഴെമാടൻ,നിയോജകമണ്ഡലം സെക്രട്ടറിമാരായ ഇ പി ജോർജ്, സാലുമോൻ സി കുര്യൻ,സാബുകെ ഈപ്പൻ, ജോസഫ് കെ ജോർജ്, വനിതാ ഫോറം പ്രസിഡണ്ട് ജെസ്സിൻ ജേക്കബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജൻ ജോസഫ് സ്വാഗതവും, ഫ്രാൻസിസ് ജെ പുന്നോലിൽ നന്ദിയും പറഞ്ഞു
