Connect with us

Hi, what are you looking for?

NEWS

പുളിന്താനം യാക്കോബായ പള്ളിയില്‍ വിശ്വാസികള്‍ പ്രതിരോധിച്ചതുമൂലം ഇന്നലെയും കോടതിവിധി നടപ്പിലാക്കാനായില്ല

പോത്താനിക്കാട്: പുളിന്താനം സെന്‍റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ പ്രതിരോധിച്ചതുമൂലം ഇന്നലെയും കോടതിവിധി നടപ്പിലാക്കാനായില്ല. കോടതി വിധി നടപ്പിലാക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ പ്രവേശിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. തങ്ങള്‍ക്കനുകൂലമായി ലഭിച്ചിരുന്ന കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജൂലൈ 8 ന് മുമ്പ് വിധി നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ പോലീസ് പള്ളിയിലേക്ക് എത്തുകയായിരുന്നു.

ഇതറിഞ്ഞ് നൂറുകണക്കിന് ഇടവകക്കാരും സമീപ ഇടവകക്കാരുമായ യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തി. ഇന്നലെ രാവിലെയോടെ മുവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘവും സ്ഥലത്തെത്തി. എന്നാല്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിക്കുകയും പള്ളി പിടിച്ചെടുക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുകയുമായായിരുന്നു. കോടതി വിധി നടപ്പിലാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിനു വേണ്ടി മുവാറ്റുപുഴ തഹസില്‍ദാര്‍ കെ .എം. ജോസുകുട്ടി യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെട്ടെങ്കിലും പള്ളി വിട്ടുതരില്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിരോധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട തഹസില്‍ദാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനം എടുക്കുകയായിരുന്നു.

ബല പ്രയോഗത്തിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ നീക്കം ചെയ്യരുതെന്ന് കോടതി വിധിയില്‍ പ്രത്യേക പരാമര്‍ശം ഉള്ളതിനാല്‍ പോലീസ് ബലപ്രയോഗത്തിലേക്ക് കടന്നതുമില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ തഹസീല്‍ദാറും പോലീസും ശ്രമം ഉപേക്ഷിച്ച് മടങ്ങി. മുവാറ്റുപ്പുഴ ഡി.വൈ.എസ്.പി എ. ജെ തോമസ്, പോത്താനിക്കാട് എസ്.എച്ച്.ഒ സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ 150 ഓളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ജൂലൈ 8 ന് വീണ്ടും പരിഗണിക്കും. യാക്കോബായ സഭാ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ്. സി.മാത്യു , വൈദീക സെക്രട്ടറി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ തുടങ്ങിയവര്‍ വിശ്വാസികളോടൊപ്പം ചേര്‍ന്ന് പ്രതിരോധത്തിന് നേതൃത്വം നല്‍കി.

You May Also Like

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

error: Content is protected !!