കോതമംഗലം : കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം വ്യവസായ- നിയമ -വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്, വാർഡ് കൗൺസിലർ സിജോ വർഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ സി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ എ ജോയി, പി റ്റി ബെന്നി,ഷമീർ പനയ്ക്കൽ, എൻ സി ചെറിയാൻ, മനോജ് ഗോപി,പി എം മൈതീൻ, സിന്ധു പ്രവീൺ, എ റ്റി പൗലോസ്, അഡ്വ മാത്യു ജോസഫ്, ഷാജി പീച്ചക്കര,സാജൻ അമ്പാട്ട്, ബേബി പൗലോസ്,ആന്റണി പുല്ലൻ, തോമസ് തോമ്പ്രയിൽ, വിവിധ മത – സാമുദായിക സംഘടന പ്രതിനിധികളായ അജി നാരായണൻ, പി എ സോമൻ, അഡ്വ. രാധാകൃഷ്ണൻ,കെ പി നരേന്ദ്രൻ നായർ, കെ എ ഗോപാലൻ, ഷാജു വി എ, സുകുമാരൻ പി കെ,എം കെ അശോകൻ, എം എൻ ശശി,കുട്ടൻ ഗോപാലൻ, അനിൽ, വേലായുധൻ,അബ്ദുൾ സലാം മൗലവി, ഫാ.ജോസ് മാത്യു, ഫാ. എൽദോസ് പുൽപറമ്പിൽ, ശ്രീകുമാർ കെ ജി, ഫാ. മാത്യു കൊച്ചുപുരക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മുനിസിപ്പൽ എഞ്ചിനീയർ ജിനു വി നന്ദി രേഖപ്പെടുത്തി.
