കവളങ്ങാട് : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിര്‍മ്മാണത്തിലിരുന്ന ടൂറിസം ഹബ് കെട്ടിടത്തിന്റെ ഷോവാള്‍ തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് വിലയിരുത്തുന്നു.
നേര്യമംഗലത്തെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ഇവിടം ടൂറിസം ഹബാക്കി മാറ്റുന്നതിനും വിദേശിയരായ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്നതും മുന്നില്‍ കണ്ട് പെരിയാറിന്റെ തീരത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് 15.5 കോടി മുതല്‍ മുടക്കിലാണ് 35000 ച. അടി വിസ്തീര്‍ണത്തില്‍ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. വിവിധ പ്ലാനിലുള്ള എഴ് കെട്ടിടങ്ങളുടെ നിര്‍മാണമാണ് നടന്നു വരുന്നത്. പ്രകൃതിയോടിണങ്ങിയ നിര്‍മാണ ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതും നിര്‍മാണം നടന്നുവരുന്നതും.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് പി ഡബ്‌ളിയു ഡി വേലകളും മറ്റിതര പ്രമുഖ സ്ഥാപനങ്ങുടെ വേലകളും ചെയ്ത് ഈ മേഖലയില്‍ വളരെ പരിചയ സമ്പന്നരായ മലബാര്‍ കണ്‍സട്രക്ഷന്‍ ആന്‍ഡ് ഡവലപ്പേഴ്‌സ് ആണ്.
ശനി പകല്‍ ഒന്നോടെ നിര്‍മാണത്തിലിരിക്കുന്ന ഒരു യൂണിറ്റിന്റെ ഷോവാളിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ഈ മേഖലയിലെ സാങ്കേതിക വിദഗ്ദര്‍ സ്ഥലം സന്ദര്‍ശിച്ച് പഠിച്ചു വരികയാണ്. തീര്‍ത്തും സാങ്കേതിക പിഴവ് മാത്രമാന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബാങ്ക് നിര്‍മാണ പ്രവര്‍ത്തികള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എല്ലാവിധ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ്. കരാറുകാര്‍ നിര്‍മാണ മേഖലയിലെ വിദഗ്ദരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുമെന്നും, അവസരം മുതലെടുത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെ സമൂഹത്തില്‍ അവമതിപ്പ് സൃഷ്ടിക്കുന്ന വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.
