കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി ഇടിച്ചശേഷം റോപ്പിന്റെ സഹായത്താലാണ് ആനയെ കരയ്ക്ക് കയറ്റിയത്. അസ്സി സ്റ്റേഷൻ ഓഫീസർ M അനിൽ കുമാർ , സീനിയർ ഫയർ ഓഫീസർ PM റഷീദ്, ഫയർ ഓഫീസർമാരായ OA ആബിദ്, OG രാഗേഷ് കുമാർ, അജിനാസ്, ശ്രീജിത്, ഹോം ഗാർഡ് KU സുധീഷ് എന്നിവർ ആണ് ടി ദൗത്യത്തിൽ പങ്കെടുത്തത്.
