കോതമംഗലം: ” നവകേരള സൃഷ്ടിക്ക് ഒരു മാനേജ്മെന്റ് കൈപ്പുസ്തകം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.ഐ.എം.ജിയുടെ മുൻ പ്രൊഫസറും പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ പ്രൊഫ.ഡോ ജോൺ പുൽപറമ്പിൽ രചിച്ച ” നവകേരള സൃഷ്ടിക്ക് ഒരു മാനേജ്മെന്റ് കൈപ്പുസ്തകം ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പുതുപ്പാടി മരിയൻ അക്കാദമിയിൽ വച്ച് നടന്നു.പുസ്തക പ്രകാശനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം രൂപത വികാർ ജനറൽ റവ ഡോ. (പ്രൊഫ) പയസ് മലേക്കണ്ടത്തിൽ പുസ്തകം ഏറ്റുവാങ്ങി. കോതമംഗലം മുനിസിപ്പാലിറ്റി മുൻ ചെയർമാൻ എ ജി ജോർജ് അധ്യക്ഷത വഹിച്ചു.മരിയൻ അക്കാദമി ചെയർമാൻ ഷെവ.പ്രൊഫ.ബേബി എം വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ സോളമൻ കെ പീറ്റർ,എൽദോ എം ബേബി,അഡ്വ ജിറ്റി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും, ഡോ ജോൺ പുൽപ്പറമ്പിലിന്റെ ബന്ധു മിത്രാദികളുമടക്കം നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.



























































