കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വനാന്തരത്തില്‍ മൂന്ന് പിടിയാനകളുടെ ജഡം കണ്ടെത്തി. പൂയംകുട്ടിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറി പീണ്ടിമേട് ഉള്‍വനത്തിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. പീണ്ടിമേട് വെള്ളച്ചാട്ടത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി തോളുനട ഭാഗത്ത് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലായാണ് ജഡം കിടന്നിരുന്നത്. ബുധനാഴ്ച വൈകിട്ട് അതുവഴി കടന്നുപോയ വനം വാച്ചര്‍മാരും ആദിവാസികളുമാണ് ജഡം കിടക്കുന്നത് കണ്ടത്. ആദ്യം രണ്ട് ആനകളുടെ ജഡം ആണ് കണ്ടത്. കുട്ടമ്പുഴയില്‍നിന്ന് വനപാലക സംഘം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ഒരു ജഡം കൂടി കാണാനായത്. ഒരു പിടിയാനയുടെ ഇടതുകാല്‍ പാറയിടുക്കില്‍ കുടുങ്ങിയനിലയിലായിരുന്നു.