Connect with us

Hi, what are you looking for?

ACCIDENT

ലോറിയിൽ ത​ടി​ ലോഡ് ചെയ്യുന്നവ​ർ​ക്കി​ട​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയില്‍ റോഡ് സൈഡില്‍ ലോറിയില്‍ തടി കയറ്റി കൊണ്ടിരുന്നവരെ ബൈക്കിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇഞ്ചത്തൊട്ടി കീറാന്‍ങ്ങല്‍ അമല്‍ സന്തോഷ് (24), ഞായപ്പിള്ളി കുളങ്ങരകണ്ടം കെ.വി. ജോബിഷ് (31), വാരപ്പെട്ടി പിടവൂര്‍ കോട്ടയ്ക്കല്‍ അബൂബക്കര്‍ (53), കുട്ടംപുഴ സത്രപ്പടി പടിക്കമാലില്‍ പി.ആര്‍. രാജേഷ് (27) എന്നിവരെ കോതമംഗലം എംബിഎംഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമലിനെആലുവ രാജഗിരി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം.

കുട്ടമ്പുഴ- തട്ടേക്കാട് റോഡില്‍ ഞായപ്പിള്ളി ധര്‍മഗിരിക്ക് സമീപത്ത് റോഡരികില്‍ റബ്ബര്‍തടി കയറ്റുന്നതിനിടെയാണ് അപകടം.
ഇരുട്ടില്‍ നിര്‍ത്തിയിട്ട ലോറി ശ്രദ്ധയില്‍പ്പെടാതിരുന്ന ബൈക്ക് തൊഴിലാളികളെ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഓടിക്കൂടിയ നാട്ടുകാര്‍ വിവിധ വാഹനത്തിലായി പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!